മലപ്പുറം സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് (38) ആണ് മരിച്ചത്. ഹൃദയാഘാതത്തേത്തുടർന്നായിരുന്നു അന്ത്യം.
ദുബായിലെ ജബൽ അലിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് അലി. 10 ദിവസം മുൻപാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ഫാത്തിമ, ഭാര്യ: ജസ്ന. മക്കൾ: നിദ ഫാത്തിമ, നിഹ ഫാത്തിമ.