ദുബായിൽ മദ്യത്തിന് വില കൂടും. 2025 ജനുവരി 1 മുതൽ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കും. 2022 ഡിസംബർ 31 മുതൽ നിർത്തിവെച്ചിരുന്ന 30 ശതമാനം നികുതിയാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്.
യുഎഇയിലെ മറ്റ് എമിറേറ്റുകൾക്ക് ഈ നിയമം ബാധകമാകില്ല. പുതിയ നിയമം എല്ലാവരും കർശനമായി പാലിക്കണമെന്നും നിയമലംഘനം നടക്കുന്നുണ്ടോയെന്നറിയാൻ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ദുബായിൽ 21 വയസിന് മുകളിലുള്ളവർക്ക് മാത്രമേ മദ്യം ഉപയോഗിക്കാൻ അനുമതിയുള്ളു. അനുവദനീയമായ സ്ഥലങ്ങളിൽ നിന്ന് മാത്രമേ അവ വാങ്ങാവൂ എന്നും നിബന്ധനയുണ്ട്.