കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. ഇടിയും മിന്നലും ശക്തമായ കാറ്റുമൊക്കെയായി മഴ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. വീടുകളും പൊതു സ്ഥലങ്ങളും വാഹനങ്ങളുമെല്ലാം വെള്ളക്കെട്ട് മൂലം നശിച്ചിരിക്കുകയാണ്. അത്തരത്തിൽ യുഎഇയിൽ മഴ മൂലം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന കാര്യങ്ങളെ കുറിച്ച് അറിയാം.
അജ്‌മാൻ സ്വദേശികളുടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അജ്‌മാൻ പോലീസിന്റെ ഔദ്യോഗിക ആപ്പിൽ ‘to Whom it may concern’ എന്ന ഓപ്ഷനിൽ റിപ്പോർട്ട് ചെയ്യാം. അതേസമയം ഷാർജയിലുള്ളവർ ഷാർജ പോലീസിന്റെ ഔദ്യോഗിക ആപ്പിലെ ‘to Whom it may concern’ എന്ന ഓപ്ഷനിൽ നാശനഷ്ടത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്. അതേസമയം ദുബായിലെ ആളുകൾ www.dubaipolice.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ‘to Whom it may concern’ എന്ന ഓപ്ഷൻ ഉപയോഗിച്ച് വാഹനവുമായി ബന്ധപ്പെട്ട നാശനഷ്ടം റിപ്പോർട്ട് ചെയ്യാം.