കനത്ത മഴയെ തുടർന്ന് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ട്രാഫിക്കും വിവിധ ഗതാഗത സംവിധാനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ (ഇസി 3) ജോയിന്റ് ഫ്ലഡ് മാനേജ്‌മെന്റ് റൂം ആരംഭിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)
ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ്, ദുബായ് മുനിസിപ്പാലിറ്റി, മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് തുടങ്ങിയ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ചാണ് ജോയിന്റ് റൂം ആരംഭിച്ചത്. കനത്ത മഴയെ തുടർന്നുണ്ടാകുന്ന ഗതാഗത തടസങ്ങൾ നേരിടുന്നതിനുള്ള അടിയന്തര പദ്ധതികൾ, രക്ഷാ പ്രവർത്തകരെ നിയോഗിക്കൽ തുടങ്ങി യ നിയന്ത്രിക്കുകയാണ് പുതിയ കേന്ദ്രത്തിന്‍റെ ചുമതല. നൂറു കണക്കിന് നിരീക്ഷണ ക്യാമറകൾ, ഹീറ്റ് മാപ്പുകൾ, കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകളെ സമന്വയിപ്പിച്ചാണ് പുതിയ കേന്ദ്രത്തിന്‍റെ പ്രവർത്തനം.
ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായിയുടെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനും നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള ആർടിഎയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം.