ദുബായ് നൈഫിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീയണയ്ക്കുകയും കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതിനാലാണ് വലിയ ദുരന്തമൊഴിവായത്.
അതേസമയം, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.