‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

കണ്ടുപിടുത്തങ്ങളുടെ വിശാല ലോകം; ദുബായ് ജൈറ്റക്സ് ഗ്ലോബൽ

Date:

Share post:

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ അത്ഭുതങ്ങൾ ലോകത്തിന് മുന്നിലേക്ക് തുറക്കുന്ന വാതായനമാണ് വാർഷികാടിസ്ഥാനത്തിൽ ദുബായിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബൽ. കുഞ്ഞുപേന മുതൽ റോക്കറ്റ് സാങ്കേതിക വിദ്യകൾവരെയുളള നൂതന കണ്ടുപിടുത്തങ്ങളാണ് ജൈറ്റക്സ് മേളയുടെ ആകർഷണവും പ്രത്യേകതയും.

ലോകം ആധുനികത സാങ്കേതിക വിദ്യകളുടെ കാലത്തേക്ക് കടക്കുന്നതിൻ്റെ തുടക്കം. പുതിയ വിദ്യകൾ പരിചയപ്പെടുന്നതിനും വിശാല സാധ്യതകൾ പരിശോധിക്കുന്നതിനുമായി 1981ൽ ആരംഭിച്ച പ്രദർശനം വളരെവേഗം ആഗോള സ്വീകാര്യതയിൽ എത്തുകയായിരുന്നു. ആദ്യ വർഷം വൈറും മൂവായിരം സന്ദർശകരാണ് മേളയിലെത്തിയതെങ്കിൽ ഇക്കുറി പ്രദർശകർ മാത്രം ആറായിരം കവിയും.

ലോകത്തെ ആധുനിക സൌകര്യങ്ങളും ആഗോള നഗരമെന്ന നിലയിൽ ദുബായും വളർന്നതോടെ ദുബായ് ജൈറ്റക്സും വിപുലീകരിക്കപ്പെട്ടു. അന്തർദേശീയ പങ്കാളിത്തം വർഷാവർഷം ഇരട്ടിച്ചു. ആഗോള ടെക് ഭീമന്മാരും സ്റ്റാർട്ടപ്പുകളും വ്യവസായ വിദഗ്ദ്ധർക്കും സർക്കാർ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ജൈറ്റക്സ് ഗ്ലോബൽ പ്രിയപ്പെട്ട ഇടമായി മാറി. അവരുടെ പുതിയ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ലോഞ്ച്പാഡായി ജൈറ്റക്സിനെ ഉപയോഗിച്ച് തുടങ്ങിയതും മേളയുടെ ആകർഷണീയത വർദ്ധിപ്പിച്ചു.

നിക്ഷേപകർക്കും പങ്കാളികൾക്കും അവരുടെ ആശയങ്ങളും ഉൽപ്പന്നങ്ങളും എത്തിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തുന്ന മേളയായി ജൈറ്റക്സ് ഗ്ലോബൽ ഉയർന്നു.

ആദ്യ കാലത്ത് കമ്പ്യൂട്ടറുകളും സോഫ്റ്റുവെയറുകളും മറ്റും അടക്കിവാണ പശ്ചാത്തലത്തിൽനിന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റേയും ബ്ലോക്ചെയിൻ്റേയും അനന്ത സാധ്യതകളാണ് ജൈറ്റക്സ് ഗ്ലോബൽ തുറന്നിടുന്നത്. ക്ലൌഡ് കമ്പ്യൂട്ടിംഗ് , സൈബർ സുരക്ഷ,റോബോട്ടിക്സ് , ഓട്ടോമേഷൻ, ഓഗ്മെൻ്റ് റിയാലിറ്റി , വെർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിലെ വൻ മാറ്റങ്ങളാണ് പുതിയ മേളയിൽ അവതരിപ്പിക്കുന്നത്.

ചരിത്രം പരിശോധിച്ചാൽ ഗൾഫ് കമ്പ്യൂട്ടർ എക്സിബിഷൻ എന്നപേരിലാണ് ആദ്യ പ്രദർശനം അരങ്ങേറിയത്. 1988ൽ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ എന്ന പേരിൽ പ്രദർശനം തുടർന്നു.1989-ൽ 10,000 സന്ദർശകരിലേക്ക് മേള എത്തി. 1995-ൽ 350 പ്രദർശകർ പങ്കെടുത്തു. 25ആം വാർഷികത്തിൽ സന്ദർശകരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിലേക്കെത്തിയതോടെ മേള ആഗോളതലത്തിലെ ശ്രദ്ധേകേന്ദ്രമായി. 2010 മുതൽ സന്ദർശകരുടേയും പ്രദർശകരുടേയും വൻ കുതിപ്പാണ് മേളയിൽ പ്രകടമായത്.

പേഴ്സണൽ കമ്പ്യൂട്ടറും മറ്റും അപൂർവ്വമായിരുന്ന കാലത്തുനിന്ന് നമ്മുടെ നിത്യജീവിതത്തെ സമാനതകളിലാത്ത ലോകത്തേക്ക് ആനയിക്കുന്ന കണ്ടുപിടുത്തങ്ങളാണ് ഇക്കാലത്തിനിടെ അവതരിപ്പിക്കപ്പെട്ടത്. മുൻ മേളകളിൽ പ്രദർശിപ്പിച്ച ഡ്രൈവറില്ലാ വാഹനങ്ങളും പറക്കും കാറുകളും മറ്റും ഇന്ന് നഗരങ്ങളിലെത്തിത്തുടങ്ങി. ബയോമെട്രിക് വിദ്യകളും എെഎ അധിനിവേശവും മെഷീൻ ലേണിംഗും ഒക്കെ ജീവിതത്തെ ഏറെ സ്വാധിനിച്ചുതുടങ്ങി. ഇക്കാലത്തുകണ്ട വിസ്മയങ്ങളേക്കാൾ വലിയ കണ്ടുപിടുത്തങ്ങളാണ് പുതിയ മേളയിലെത്തുന്നത്.

അടുക്കള മുതൽ ഓഫീസുകൾ വരെ, പോക്കറ്റുകൾ മുതൽ വിമാനത്താവളം വരെ എന്തിനും ഏതിനും പുതിയ വിദ്യകളുടെ കടന്നുകയറ്റം നടക്കുന്ന കാലത്ത് ദുബായ് ഗ്ളോബൽ ജൈറ്റക്സ് മുന്നേറ്റം തുടരുകയാണ്. നൂറോളം രാജ്യങ്ങളിൽ നിന്ന് ആറായിരം കമ്പനികളും പ്രതിനിധികളും അണിനിരക്കുകയാണ് പരമ്പരാഗത വേദിയായ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ച 43-ാമത് മേളയിൽ. അഞ്ച് ദിവത്തിനിടെ 80 രാജ്യങ്ങളിൽ നിന്നായി 1,80,000 പേർ മേള കാണാനെത്തുമെന്നാണ് റിപ്പോർട്ടുകൾ. പിന്നെങ്ങനെ ജൈറ്റക്സ് ഗ്ലോബൽ ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശന മേള ആകാതിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...