ചരിത്ര കരാറില്‍ ഒപ്പുവച്ച് യുഎഇയും ഇസ്രായേലും

Date:

Share post:

ഇസ്രായേലുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ച് യുഎഇ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് രാജ്യവുമായി സമാന കരാര്‍ ഇസ്രായേല്‍ ഒപ്പുവയ്ക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇസ്രായേലുമായും കരാറില്‍ ഏര്‍പ്പെട്ടതോടെ യുഎഇ വിപണിയും സാമ്പത്തിക മേഖലയും പുതിയ ഉണര്‍വ്വിേലക്കെത്തുമെന്നാണ് നിഗമനം. ഇസ്രയേല്‍ സാമ്പത്തിക-വ്യവസായ മന്ത്രി ഒർന ബാർബിവായും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരിയുമാണ് കരാറില്‍ ഒപ്പുവച്ചത്.

ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാരം ഉറപ്പുവരുത്തുന്നതാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍. ഊര്‍ജം , പരിസ്ഥിതി, ആധുനിക സാങ്കേതി വിദ്യ തുടങ്ങി നിര്‍ണായക മേഖലകളിലെ സഹകരണം പുതിയ വാണിജ്യതലങ്ങളിലേക്ക് വാതായനങ്ങൾ തുറക്കും. അടിസ്ഥാന തലങ്ങളായ കാര്‍ഷിക- ഭക്ഷ്യ- ആരോഗ്യ മേഖലയിലും സഹകരണം ശക്തമാക്കും.

കസ്റ്റംസ് തീരവയില്‍ ഇളവോടെ 96 ശതമാനം ഉല്‍പ്പന്നങ്ങളും കയറ്റുമതിചെയ്യാനും ഇറക്കുമതി ചെയ്യാനും സാധിക്കുന്നതാണ് കരാര്‍. ചെറുകിട- ഇടത്തരം മേഖലയിലും വലിയ അവസരങ്ങളാണ് തുറക്കുന്നത്. വിവിധ സഹകരണ ഉടമ്പടികൾ നിലവിലുണ്ടെങ്കിലും സമഗ്ര വ്യാപാര കരാര്‍ ഇസ്രായേലുമായുളള യുഎഇയുടെ ബന്ധത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...