ശനിയാഴ്ച ഉച്ചയോടെ യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും. ഫുജൈറയിലും ഷാർജയിലെ ഖോർഫക്കാനിലും കൽബയിലും കനത്ത മഴയും ആലിപ്പഴവും പെയ്തിറങ്ങി.
ഫുജൈറയിലെ ഗെയ്ൽ, കൽബ, മദാബ്, ഷാർജയിലെ കൽബ റിങ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയോടെ ആലിപ്പഴ വർഷത്തോടെ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ, ഷാർജയിലെ ഖോർഫക്കാനിൽ നേരിയതോ മിതമായതോ ആയ മഴയുണ്ട്. മഴക്കാലത്ത് റോഡ് വഴുക്കലുള്ളതിനാൽ വാഹനമോടിക്കുന്നതിൽ അതീവ ശ്രദ്ധപുലർത്തണമെന്ന് അധിക്യതർ അറിയിച്ചു,
ചില പടിഞ്ഞാറൻ, കിഴക്കൻ പ്രദേശങ്ങൾ മേഘാവ്യതമായിരിക്കുമെന്നും തെക്കുകിഴക്ക് – വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 45 കി.മീ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു
https://www.instagram.com/storm_ae/?utm_source=ig_embed&ig_rid=4b42815a-fe72-47d8-9ed1-fc645ba1cb5e