വെള്ളിയാഴ്ച യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും റിപ്പോർട്ട് ചെയ്തു. അബുദാബിയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച അൽഐൻ, ഖലീഫ സിറ്റി, അൽ ദഫ്റ, അൽ വത്ബ, അൽ ആര്യാം ദ്വീപ്, എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ഹത്തയിൽ ചെറിയ മഴ ലഭിച്ചു. രാജ്യത്ത് പരമാവധി മഴ ലഭിക്കുന്നതിന് വേണ്ടി NCM പതിവായി ക്ലൗഡ് സീഡിംഗ് മിഷനുകളും നടത്തുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം വാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അടയാളങ്ങളിൽ കാണിച്ചിരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റുകൾ പാലിക്കാനും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.