ഇ- ട്രക്കുകൾ നിരത്തിലെത്തുന്നു; ആദ്യ വാഹനം ദുബായിൽ പുറത്തിറക്കി

Date:

Share post:

യുഎഇയിലും മിഡിൽ ഈസ്റ്റ് മേഖലയിലും ആദ്യമായി ഹെവി ഡ്യൂട്ടി ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി അൽ-ഫുത്തൈം ഓട്ടോ ആൻഡ് മെഷിനറി കമ്പനി (ഫാംകോ)രംഗത്ത്. 40 ടൺ ശേഷിയുളളതാണ് സ്വീഡനിലെ ഓട്ടോമൊബൈൽ ഭീമനായ വോൾവോ നിർമ്മിക്കുന്ന ഹെവി ഡ്യൂട്ടി ഇലക്ട്രിക് ട്രക്ക് .

ട്രക്കിന് ഫുൾ ചാർജിൽ 300 കിലോമീറ്റർ ഓടാൻ കഴിയും. ഡിസി മോഡിൽ പൂർണ്ണമായി റീചാർജ് ചെയ്യാൻ 2.5 മണിക്കൂറും എസി മോഡിൽ 9.5 മണിക്കൂറും മാത്രമേ എടുക്കൂവെന്നും നിർമ്മാതാക്കൾ പറയുന്നു. ചാർജ് ചെയ്യപ്പെടുന്ന ഏറ്റവും വേഗതയേറിയ വാഹനങ്ങളിലൊന്നാണ് ഇതെന്നും ചൂടും തണുപ്പും ഉള്ള കാലാവസ്ഥയിൽ പരീക്ഷിച്ച് വിജയം ഉറപ്പാക്കിയിട്ടുണ്ടെന്നും ഫാംകോയിലെ യുഎഇ, സൗദി, ഖത്തർ എന്നിവിടങ്ങളിലെ വ്യവസായ ഉപകരണങ്ങളുടെ മാനേജിംഗ് ഡയറക്ടർ റമേസ് ഹംദാൻ പറഞ്ഞു.

ഇ-ട്രക്കിൻ്റെ മൊത്തം വില ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കിനെക്കാൾ വളരെ കുറവാണ്. വാഹനത്തിൻ്റെ പ്രവർത്തനരഹിതമായ സമയവും ഡീസൽ ഉപഭോഗച്ചെലവും കണക്കിലെടുക്കുമ്പോൾ മികച്ച നേട്ടമാണ് പുതിയ ട്രക്ക് സമ്മാനിക്കുന്നത്. 65 ശതമാനത്തോളം ചെലവ് ചുരക്കാനാകുമെന്നാണ് പ്രതീക്ഷ. ഇ- ട്രക്കിന് സൌജന്യ പാർക്കിംഗ്, സാലിക് ഇളവുകളും യുഎഇയിൽ ലഭ്യമാണ്. നെറ്റ് സീറോ 2050 എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇളവുകൾ നൽകുന്നത്.

ട്രക്കുകൾ പ്രധാനമായും എഫ്എംസിജി ചരക്ക് കടത്ത്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് ഉപയോഗപ്പെടുത്തുക. 10 വർഷത്തെ വാറൻ്റിയും സേവന കരാറുമായാണ് ട്രക്ക് വരുന്നത്. ആദ്യ വാഹനം യൂണിലിവർ സ്വന്തമാക്കിയെന്നും കൂടുതൽ വാഹനങ്ങൾ ഉടൻ നിരത്തിലിറങ്ങുമെന്നും കമ്പനി സൂചിപ്പിക്കുന്നു. എന്നാൽ പുതുതായി പുറത്തിറക്കിയ ഇ-ട്രക്കിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...