പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് ഗ്ലോബൽ വില്ലേജ്. അതിഗംഭീരമായ കരിമരുന്ന് പ്രകടനമാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 31ന് (ചൊവ്വ) വൈകുന്നേരം 4 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് പുതുവർഷത്തിന്റെ ആഘോഷ പരിപാടികൾ നടക്കുന്നത്.
ഫയർ വർക്സ് നടക്കുന്നതിന്റെ സമയക്രമവും അധികൃതർ പ്രഖ്യാപിച്ചു. ഏഴ് തവണയാണ് ഫെസ്റ്റിവൽ പാർക്കിൽ കരിമരുന്ന് പ്രയോഗങ്ങൾ നടക്കുക.
പരിപാടിയുടെ സമയക്രമം ഇപ്രകാരമാണ്:
• രാത്രി 8 മണി
• രാത്രി 9 മണി
• രാത്രി 10 മണി
• രാത്രി 10.30
• രാത്രി 11 മണി
• അർധരാത്രി 12 മണി
• പുലർച്ചെ 1 മണി
ഇതിനുപുറമെ നിരവധി ലൈറ്റ് ആന്റ് ഷൗണ്ട് ഷോകളും വിനോദ പരിപാടികളും സംഘടിപ്പിക്കും. പുതുവർഷ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ നിവാസികളെയും സഞ്ചാരികളെയും അധികൃതർ സ്വാഗതം ചെയ്തു.