യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

Date:

Share post:

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയാണ് ​ഗ്ലോബൽ വില്ലേജിൽ ഒരുങ്ങുന്നത്.

ഇന്ന് മുതൽ ഡിസംബർ 4 വരെയാണ് യുഎഇയുടെ 53-ാമത് ദേശീയ ദിനത്തിൻ്റെ അവിസ്മരണീയമായ ആഘോഷത്തിന് ഗ്ലോബൽ വില്ലേജിൽ നടക്കുക. ​ഗ്ലോബൽ വില്ലേജിലെ സ്ഥിരം അലങ്കാരങ്ങൾക്ക് പുറമെ ദേശീയ ദിനത്തിൽ പ്രത്യേക ലൈറ്റിംഗ് ഡിസ്‌പ്ലേകളും ജനങ്ങൾക്ക് കൗതുകകരമായ കാഴ്ചയാകും.

നവംബർ 29 മുതൽ ഡിസംബർ 3 വരെ രാത്രി 9 മണിക്ക് യുഎഇ പതാകയുടെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന കരിമരുന്ന് പ്രകടനം നടക്കും. അതോടൊപ്പം, ഡിസംബർ 2-ന് സന്ദർശകർക്കായി പ്രത്യേക ഡ്രോൺ പ്രദർശനവും ഒരുക്കും. ഡിസംബർ 1 മുതൽ 3 വരെ പാർക്കിൻ്റെ പ്രധാന വേദിയിൽ അവതരിപ്പിക്കുന്ന ‘ഹവാ ഇമാറാതി’ എന്ന ഗംഭീരമായ തിയേറ്ററാണ് ആഘോഷങ്ങളുടെ ഹൈലൈറ്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...