ഗരുഡനിലേത് വ്യത്യസ്ത പൊലീസ് വേഷമെന്ന് സുരേഷ് ഗോപി

Date:

Share post:

സുരേഷ് ഗോപി നായകനായെത്തുന്ന ത്രില്ലർ ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നു. സ്ഥിരം പൊലീസ് വേഷങ്ങളിൽ നിന്ന വ്യത്യസ്തമായ സിനിമയെന്നും സംവിധായകൻ്റെ അഭിരുചിക്ക് അനുസരിച്ചാണ് അഭിനയിച്ചിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ദുബായിൽ നടന്ന പ്രമോഷൻ പരിപാടിയിലാണ് താരത്തിൻ്റെ പ്രതികരണം.

നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും കഥയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റൻ്റ് ആയ ഹരീഷ് മാധവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷത്തിൽ ബിജു മേനോനും ഒപ്പത്തിന് നിൽക്കും. ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കൊച്ചിയിലും ഹൈദരാബാദിലുമായാണ് പൂർത്തിയായത്.

കടുവ,പാപ്പൻ തുടങ്ങിയ ചിത്രങ്ങളുടെ തുടർച്ചയെന്ന നിലയിൽ ഗരുഡൻ ജനങ്ങൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ്ഗോപി പറഞ്ഞു. കാലികപ്രസക്തമായ സംഭവങ്ങൾ സിനിമയെ ശ്രദ്ധേയമാക്കുമെന്നും സുരേഷ്ഗോപി കൂട്ടിച്ചേർത്തു.നവംബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിക്കഴിഞ്ഞു.

സുരോഷ് ഗോപിക്കൊപ്പം ബിജു മേനോനും സിദ്ദിഖും ജഗദീഷും ഉൾപ്പെടെ വൻ താരനിരയും ചിത്രത്തിലുണ്ട്. ദിലീഷ് പോത്തൻ,അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി , ചൈതന്യ പ്രകാശ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

അരുൺ വർമയാണ് സംവിധാനം. മിഥുൻ മാനുവൽ തോമസിൻ്റേതാണ് തിരക്കഥ . അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ ക്യാമറ , ജെയ്ക്സ് ബിജോയുടെ സംഗീതം എന്നിവയും സിനിമയെ വെത്യസ്തമാക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...