മെട്രോ യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്കിംഗ് അനുവദിക്കുന്ന മൂന്ന് മെട്രോ സ്റ്റേഷനുകളുണ്ട് ദുബായിൽ . ‘പാർക്ക് ആൻഡ് റൈഡ്’ എന്ന പേരിലാണ് ഈ സേവനം നൽകുന്നത്. യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്ക് ചെയ്തശേഷം മെട്രോയിൽ സഞ്ചരിക്കാനുള്ള അവസരമൊരുക്കിയാണ് ഈ സേവനം.
1. റെഡ് ലൈനിലെ അൽ റാഷിദിയയിലെ സെൻ്റർ പോയിൻ്റ് മെട്രോ സ്റ്റേഷൻ. 2. റെഡ് ലൈനിലെ യുഎഇ എക്സ്ചേഞ്ചിനും എക്സ്പോ 2020 റൂട്ടുകൾക്കുമിടയിലുള്ള ഇൻ്റർചേഞ്ച് സ്റ്റേഷനായ ജബൽ അലി മെട്രോ സ്റ്റേഷൻ. 3. ഗ്രീൻ ലൈനിലെ അൽ ഖുസൈസിൽ ഇ & എത്തിസലാത്ത് – എന്നീ സ്റ്റേഷനുകളിലാണ് സൌജന്യ പാർക്കിംഗ് ലഭ്യമാകുക.
ഇതിനായി ബഹുനില പാർക്കിംഗ് ലോട്ടുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പാർക്കിംഗ് കേന്ദ്രത്തിൽനിന്ന് മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കാൽനട നടപ്പാതകളും ഉണ്ട്. കാർ പാർക്കിംഗുകൾ ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും തുറന്നിരിക്കും. എന്നാൽ സൗജന്യ പാർക്കിംഗ് ഉപയോഗിക്കുന്നതിന് നിബന്ധനകൾ ബാധകമാണ്.
1. പാർക്കിംഗ് പ്രവേശന കവാടത്തിൽ നിങ്ങളുടെ നോൾ കാർഡ് മെഷീൻ റീഡറിൽ സ്കാൻ ചെയ്ത് ഉപയോഗിക്കുക.
2. ദുബായ് മെട്രോയിൽ യാത്ര ചെയ്യാൻ ഇതേ നോൾ കാർഡ് ഉപയോഗിക്കുക.
3. നിങ്ങൾ മടങ്ങുമ്പോൾ, പാർക്കിംഗ് ലോട്ടിൽ നിന്ന് പുറത്തുപോകാൻ നിങ്ങൾക്ക് പാർക്കിംഗ് എക്സിറ്റ് ഗേറ്റിൽ നോൽ കാർഡ് സ്കാൻ ചെയ്യണം
നോൽകാർഡ് ഇല്ലാത്തവർക്ക് പ്രവേശന കവാടത്തിൽനിന്ന് ചുവന്ന നോൽകാർഡ് വാങ്ങി ഉപയോഗിക്കാനാകും. ഇതേ കാർഡ് തന്നെ മെട്രോ യാത്രക്കും ഉപയോഗിക്കണം.യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ പാർക്കിംഗ് ലോട്ട് എക്സിറ്റിൽ അതേ ചുവന്ന ടിക്കറ്റ് സ്വൈപ്പ് ചെയ്യുകയും വേണം. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
• 24 മണിക്കൂറിൽ കൂടുതൽ പാർക്ക് ചെയ്യുന്ന കാറുകൾക്ക് പ്രതിദിനം 100 ദിർഹം, പരമാവധി 1,000 ദിർഹം വരെ.
• നോൽ കാർഡോ ടിക്കറ്റോ നഷ്ടപ്പെട്ടാൽ 152 ദിർഹം. 48 മണിക്കൂറിന് ശേഷം എല്ലാ വാഹനങ്ങളും കണ്ടുകെട്ടുമെന്നും മുന്നറിയിപ്പുണ്ട്.
• നിങ്ങൾ പാർക്കിംഗ് സൗകര്യത്തിൽ പ്രവേശിച്ച് 10 മിനിറ്റിനുള്ളിൽ പുറത്തുകടക്കുകയാണെങ്കിൽ, നിരക്കുകളൊന്നും ബാധകമല്ല.
• ദുബായ് മെട്രോയിൽ നിങ്ങളുടെ നോൾ കാർഡ് അവസാനമായി ഉപയോഗിച്ചതിന് 60 മിനിറ്റിനുള്ളിൽ കാർ പാർക്കിൽ നിന്ന് പുറത്തുകടക്കുക, അല്ലെങ്കിൽ പാർക്കിംഗ് ഫീസ് ബാധകമാകും.
•നോൺ-പബ്ലിക് ട്രാൻസ്പോർട്ട് ഉപയോക്താക്കൾക്ക്, പാർക്കിംഗ് ഫീസ് മണിക്കൂറിന് 10 ദിർഹം ആണ്, പരമാവധി ഫീസ് പ്രതിദിനം 50 ദിർഹം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc