സ്പോൺസറുടെ പിന്തുണ ആവശ്യമില്ലാതെ തൊഴിൽ വിദഗ്ദർക്കും ബിരുദ ധാരികൾക്കും യുഎഇയിൽ തൊഴിൽ അവസരങ്ങൾ തേടാൻ അവലരം ഒരുക്കുന്ന തൊഴിൽ പര്യവേക്ഷണ വിസകൾ പുനപരിശോധിക്കണം എന്ന് ആവശ്യം.ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്‌എൻസി) അംഗം ഉബൈദ് ഖലീഫാൻ അൽ-ഗൗൽ അൽ സലാമിയാണ് യുഎഇ ഗവൺമെന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്ത് സ്വദേശിവത്കരണ നയങ്ങൾ ശക്തമാക്കുമ്പോൾ പ്രവാസികൾക്ക് തുറന്ന അവസരം ഒരുക്കുന്നത് എമിറാത്തികളുടെ തൊഴിൽ അവസരങ്ങളെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയത്. വൈദഗ്ധ്യമുള്ള യുഎഇ പൗരന്മാർക്ക് അവസരങ്ങൾ കുറയ്ക്കുക്കാനും സ്വകാര്യ മേഖലയിലെ എമിറേറ്റൈസേഷൻ നിരക്കുകളെ ബാധിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം ബുധനാഴ്ച നടന്ന യോഗത്തിൽ സൂചിപ്പിച്ചു. കൂടാതെ യുഎഇയിൽ നിന്ന് വലിയ തുകകൾ രാജ്യത്തിനകത്ത് റീസൈക്കിൾ ചെയ്യുന്നതിനുപകരം മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്ന പ്രക്രിയയുടെ ഉയരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം തൊഴിൽ പര്യവേക്ഷണ വിസ രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നാണ് നിഗമനം. ഐസിപി വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് തൊഴിൽ തേടി എത്തുന്നവക്കായി സിംഗിൾ എൻട്രി പെർമിറ്റ് മൂന്ന് കാലയളവിലേക്കാണ് നൽകുന്നത്. 60, 90, 120 ദിവസങ്ങൾ കാലാവധിയുളളതാണ് വിസകൾ. ലോകത്തിലെ 500 പ്രമുഖ യൂണിവേഴ്സിറ്റികളിൽനിന്ന് ബിരുദമൊ തതുല്യ യോഗൃതയൊ ലഭ്യമായിട്ടുളളവർക്കാണ് അവസരം.