തണുപ്പുകാലം ആരംഭിച്ചതോടെ യുഎഇയില്‍ പനി ബാധിതരണം എണ്ണം വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎഇയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ പനി ബാധിച്ചെത്തുന്ന ശിശുക്കളുടെ എണ്ണം ഉയരുകയാണ്. പകർച്ച വ്യാധിയായതിനാൽ സുഖമില്ലാത്ത കുട്ടികളെ സ്‌കൂളിലേക്ക് അയയ്‌ക്കരുതെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പനി, ചുമ, ജലദോഷം, ശരീരവേദന, , ഛർദ്ദി, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുമായി കുട്ടികളുടെ തിരക്കാണ് ആശുപത്രികളിലും ക്ലിനിക്കുകളിലും കാണുന്നത്. സാധാരണ പനിക്ക് പുറമെ ഇൻഫ്ലുവൻസ ബാധിച്ചവരുടെ എണ്ണവും കൂടുതലാണ്. രോഗം കഠിമായാല്‍ ആന്‍റി വൈറല്‍ ചികിത്സ അനിവാര്യമാണ്.
കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും പകര്‍ച്ചപ്പനിയ്ക്കെതിരേ ജാഗ്രത വേണം. സാനിറ്റെസറും മാസ്കും ഉപയോഗിക്കുന്നതിന് പുറമെ ശാരീരിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയും. പ്രതിരോധ വാക്സിനെടുക്കുന്നതും ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വ്യക്തമാക്കി.