കുടുംബമായി ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രൂപ്പ് വിസകൾ അനുവദിക്കുമെന്ന് യുഎഇ. വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയവയ്ക്കായി കുടുംബസമേതം എത്താൻ ആഗ്രഹിക്കുന്നവർക്കാണ് വിസ ഗുണം ചെയ്യുക.
60 ദിവസമൊ 180 ദിവസമൊ കാലാവധിയുള്ള സിംഗിൾ എന്‍ട്രി, മൾട്ടിപ്പിൾ എൻട്രി വീസകളാണു അനുവദിക്കുക.
വിസ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് താമസ തിരിച്ചറിയല്‍ വിഭാഗം സൂചിപ്പിക്കുന്നു. മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് വിസ അനുവദിക്കുക. രോഗികളെ അനുഗമിക്കുന്നവരേയും ഗ്രൂപ്പ് വിസയില്‍ കൊണ്ടുവരാനാകും.
ഫെബ്രുവരി 1 മുതൽ മൂന്ന് മാസ വിസകൾ ദുബായ് യുഎഇ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ വ്യക്തഗത സന്ദര്‍ശക വിസകളാണ് നിര്‍ത്തലാക്കിയതെന്നും കുടുംബാംഗങ്ങൾക്കുള്ളത് തുടരുകയാണെന്നും അധികൃതർ വിശദീകരിച്ചു.
താമസ വിസയും കെട്ടിട വാടക കരാറും ഉളളവര്‍ക്ക് മാതാപിതാക്കളേയും ജീവിതപങ്കാളിയേയും മക്കളേയും സ്വന്തം സ്പോൺസർഷിപ്പിൽ മൂന്ന് മാസ വീസയിൽ കൊണ്ടുവരാനാകും. ആയിരം ദിര്‍ഹം ബാങ്ക് ഗ്യാരന്‍റിയും കാണിക്കണം. കുറഞ്ഞത് 8000 ദിര്‍ഹം ശമ്പളം ഉളളവര്‍ക്ക് വ്യക്തിഗത വിസയ്ക്കും അനുമതി ലഭിക്കും.
അതേസമയം വ്യക്തിഗത സന്ദർശക വീസക്കാര്‍ക്ക് രാജ്യം വിടാതെ ഒരുമാസം കൂടി വിസ നീട്ടാനുളള അനുമതിയും പുതിയതായി നല്‍കി. ഇതിനായി 1000 ദിർഹമാണ് അധിക ഫീസ് ഈടാക്കുക.