ഹംദയുടെ ചാരിറ്റികൾക്ക് ചിറകുകൾ നൽകി ഷാർജാ ഭരണാധികാരി

Date:

Share post:

യുഎഇയിലെ അറിയപ്പെടുന്ന റേസറും സോഷ്യൽ മീഡിയ താരവുമായ ഹംദ തര്യാമിന്റെ വിയോഗം പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 24 വയസുകാരിയായ ഹംദ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. തന്റെ ജീവിത്തിൽ ആ​ഗ്രഹിച്ച പലതും നേടിയ ഹംദ ജീവിതം ആഘോഷിക്കുന്നതിന്റെ കൊടുമുടിയിൽ നിന്നപ്പോഴാണ് വിട പറയേണ്ടി വന്നത്.

സംരംഭകയും മനുഷ്യസ്നേഹിയും

നെറ്റ്ഫ്ലിക്സിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ദ ഫാസ്റ്റസ്റ്റ്’ എന്ന ഷോയിലൂടെയാണ് നിരവധിപ്പേർ യുഎഇയിലും പുറത്തും ഹംദ തര്യാമിനെക്കുറിച്ച് മനസിലാക്കിയത്. ബൈക്ക് റേസർക്ക് പുറമെ സംരംഭകയും മനുഷ്യസ്നേഹിയുമായിരുന്ന ഹംദ. സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന തന്റെ വരുമാനം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ഒരു സ്കൂളും ആശുപത്രിയും സ്ഥാപിക്കാനാണ് ഉപയോഗിച്ചത്. ഈ ചെറുപ്രായത്തിലെ ഹം​ദ വളർത്തിയെടുത്ത തന്റെ ചാരിറ്റി പ്രവർത്തനം പലപ്പോഴും നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.

“ബഹുഭൂരിപക്ഷവും അനാഥരായ അവിടുത്തെ കുട്ടികൾ ജീവിതത്തിൽ ആദ്യമായി സ്കൂളിലെത്തിയപ്പോൾ ഞാൻ കരഞ്ഞുപോയി. അവർക്ക് ആകെയുള്ള ആശ്രയമാണ് ഈ സ്കൂൾ. അവർക്കുള്ള ഒരേയൊരു കുടുംബാംഗമാണ് ഞാൻ. വളരെ ശുദ്ധമാണ് അവരുടെ സ്നേഹം” – ഒരു അഭിമുഖത്തിൽ ഹംദ പറഞ്ഞത് ഇങ്ങനെയാണ്.

ഹം​ദയുടെ ചാരിറ്റികൾക്ക് പുനർജീവൻ

വിടരും മുൻപേ കൊഴിഞ്ഞ ഹംദയുടെ ചാരിറ്റികൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഹം​ദയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുനർജീവൻ നൽകുകയാണ് ഷാർജ ഭരണാധികാരി. ഉഗാണ്ട ആസ്ഥാനമായുള്ള ഹംദ തര്യാമിന്റെ പദ്ധതികൾ പൂർത്തിയാക്കാൻ ഷാർജ ചാരിറ്റബിൾ സൊസൈറ്റി മുഖേന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒരു ദശലക്ഷം ദിർഹം അനുവദിച്ചു. ഹംദയുടെ പിതാവ് തര്യം മതർ തര്യത്തിനും മുഴുവൻ തര്യം കുടുംബത്തിനും ഭരണാധികാരി അനുശോചനം അറിയിച്ചു.

‘തര്യം സ്കൂൾ’ മുതൽ ആശുപത്രിവരെ

ഒരു 24കാരി ഇത്രയുമൊക്കെ കാര്യങ്ങൾ ചെയ്തു തീർക്കുമോ? ഹംദയുടെ വേർപാടിന് ശേഷം ഉയർന്നുവന്ന ചോദ്യങ്ങൾ. ഇത്തരം ചാരിറ്റികൾക്ക് പ്രായം ഒരു തടസ്സമല്ല ഹംദയക്ക്. ഉ​ഗാണ്ടയിലെ പാവപ്പെട്ട ജനതയ്ക്കായി ഹംദ തുടങ്ങിവെച്ചത് സ്കൂൾ മുതൽ ആശുപത്രിവരെയുള്ള പദ്ധതികളാണ്.

ഹംദ ഫൗണ്ടേഷൻ ഫോർ ചാരിറ്റബിൾ ഇൻവെസ്റ്റ്‌മെൻ്റ് എന്ന സ്ഥാപനത്തിലൂടെയാണ് വിവിധ ചാരിറ്റബിൾ പ്രോജക്ടുകൾക്ക് ഹംദ ഉ​ഗാണ്ടയിൽ തുടക്കമിട്ടത്. 2022 മാർച്ചിൽ, എമിറേറ്റ്‌സ് കസ്റ്റം ഷോ എക്‌സിബിഷനിൽ, ഉഗാണ്ടയിലെ മസ്‌ക മേഖലയിലെ ഒരു വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിനായി ഹംദ വൊക്കേഷണൽ ആൻഡ് സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ഒരു പുതിയ പ്രോജക്ടും പ്രഖ്യാപിച്ചിരുന്നു.

അനാഥരായ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രൊഫഷണൽ പരിശീലനം നൽകാനും അത് വഴി തൊഴിൽ വിപണി കണ്ടെത്താനുമാണ് ഈ സ്ഥാപനം ലക്ഷ്യമിട്ടത്. പ്രോജക്ടിൽ നിന്നുള്ള എല്ലാ വരുമാനവും ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോ​ഗിച്ചുവന്നിരുന്നത്. അനാഥർക്കായുള്ള ‘തര്യം സ്കൂൾ’ പദ്ധതിയുടെ തുടർച്ചയായിരുന്നു ഈ സ്ഥാപനം. എട്ട് ലക്ഷം ദിർഹം ചെലവ് വരുന്ന ആശുപത്രി പദ്ധതിയും ഫൗണ്ടേഷൻ പൂർത്തിയാക്കി. 2020 നവംബർ 11-ന് പ്രവർത്തനം ആരംഭിച്ച ആശുപത്രി 300,000 രോഗികളെ സൗജന്യമായി ചികിത്സിക്കുകയും 5,000 പ്രസവങ്ങൾ നടത്തുകയും ചെയ്തു.

ഹംദയുടെ ചെറിയപ്രായത്തിൽ തുടങ്ങിവെച്ച ഈ ചാരിറ്റി പ്രവർത്തനങ്ങൾ ഹംദയുടെ വേർപാടിന് ശേഷം തുടങ്ങിപോകണം എന്ന പ്രതീക്ഷയാണ് പലരും സാമൂഹിക മാധ്യമങ്ങൾവഴി പങ്കുവെയ്ക്കുന്നത്. വിടരും മുൻപേ കൊഴിഞ്ഞ ആ മനുഷ്യ സ്നേഹിക്ക് ആദരാഞ്ജലികൾ!!

ജൂലി ശ്രീനി
ജൂലി ശ്രീനി
ഏഷ്യാ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...