വമ്പൻ തൊഴിലവസരവുമായി എമിറേറ്റ്‌സ് എയർലൈൻ; പുതിയതായി 2,200 ജീവനക്കാരെ നിയമിക്കും

Date:

Share post:

വമ്പൻ തൊഴിലവസരങ്ങൾ വാ​ഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയർലൈൻ. പുതിയതായി 2,200 ജീവനക്കാരെ നിയമിക്കുന്നതായാണ് എമിറേറ്റ്സ് അധികൃതർ അറിയിച്ചത്. കമ്പനിയുടെ വിവിധ മേഖലകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ 1,12,406 ജീവനക്കാരെയും 2024-25 ആദ്യ പകുതിയുടെ അവസാനത്തിൽ 1,14,610 ജീവനക്കാരെയും നിയമിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് വ്യക്തമാക്കി. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റിക്രൂട്ട്മെന്റിൽ ഏകദേശം രണ്ട് ശതമാനത്തിന്റെ വർധനവാണ് വന്നത്.

1,08,996 ജീവനക്കാർ ജോലി ചെയ്തിരുന്ന കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയെ അപേക്ഷിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം 5,600-ലധികം വർധിച്ചിട്ടുണ്ട്. പുതിയ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികംവൈകാതെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...