പ്രാർത്ഥനയോടെ നോമ്പ് നോറ്റ് പുണ്യ റമദാനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. റമദാനിലെ അവധി ആഘോഷിക്കാൻ കാത്തിരിക്കുകയാണ് പ്രവാസികൾ അടക്കമുള്ള വിദ്യാർത്ഥികളും. ഈദ് അൽ ഫിത്തറിനോടനുബന്ധിച്ച് ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും സർവ്വകലാശാലകളും നഴ്‌സറികളും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
2024 ഏപ്രിൽ എട്ട് തിങ്കളാഴ്ച്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച്ച വരെ സ്കൂളുകളും സർവകലാശാലകളും നഴ്‌സറികളും അടച്ചിടും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ്(KHDA) എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചു.