ഈദ് അൽ അദ്ഹ, ദുബായിൽ 650 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ശൈഖ് മുഹമ്മദ്‌ 

Date:

Share post:

ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ദുബായിലെ ജയിലുകളിൽ നിന്ന് വിവിധ രാജ്യക്കാരായ 650 തടവുകാരെ മോചിപ്പിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. തടവുകാർക്ക് മാപ്പ് നൽകാനുള്ള ശൈഖ് മുഹമ്മദിന്റെ ഉത്തരവ് അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനും അവർക്ക് പുതിയ ജീവിതം ആരംഭിക്കാനുമുള്ള അവസരവുമാണ് നൽകുന്നത്. തടവുകാരെ മോചിപ്പിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ തീരുമാനം അദ്ദേഹത്തിന്റെ തീഷ്ണതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.

ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ദുബായ് പോലീസുമായി സഹകരിച്ച് ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കാനുള്ള നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ തടവുകാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുമാണ്. മോചിതരാവുന്ന തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ കഴിയും. കൂടാതെ അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിൽ സാമൂഹികവും തൊഴിൽപരവുമായ ജീവിതം നയിക്കുന്നതിന് ക്രിയാത്മകമായി സംഭാവന നൽകാനുമാണ് മാപ്പ് അനുവദിക്കുന്നത്.

യുഎഇയിലെ ഓരോ എമിറേറ്റുകളിലെയും ഭരണാധികാരികൾ സുപ്രധാന ഇസ്ലാമിക അവസരങ്ങളിൽ തടവുകാർക്ക് മാപ്പുനൽകുന്നത് സാധാരണമാണ്. ബുധനാഴ്ച,യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 988 തടവുകാരെ തിരുത്തൽ സൗകര്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...

വയനാടും ചേലക്കരയും പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് ആരംഭിച്ചു

വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. ആദ്യമണിക്കൂറിൽ...

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...