ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6 ദശലക്ഷം യാത്രകൾക്കാണ് സാക്ഷ്യം വഹിച്ചത്.
സാലിക് ടോൾ ഗേറ്റിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിൽ 5.1 ശതമാനം വാർഷിക വളർച്ചയാണ് സാലിക് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ യാത്രകൾ വർഷാവർഷം 5.7 ശതമാനം ഉയർന്നു. ഇത് കമ്പനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
ഒമ്പത് മാസത്തെ കാലയളവിൽ, നികുതിക്ക് മുമ്പുള്ള അറ്റാദായം 903.3 മില്യൺ ദിർഹം സാലിക്ക് റിപ്പോർട്ട് ചെയ്തു. ഇത് പ്രതിവർഷം 12.5 ശതമാനം വർധനവ് രേഖപ്പെടുത്തി. നികുതിക്ക് മുമ്പുള്ള മൂന്നാം പാദ ലാഭം വർഷം തോറും 19.6 ശതമാനം വർധിച്ച് ദിർഹം 304 ആയി.