സന്ദര്‍ശക വിസ കാലാവധി ക‍ഴിഞ്ഞാല്‍ ഔട്ട് പാസ് നിര്‍ബന്ധമാക്കി യുഎഇ

Date:

Share post:

യുഎഇയില്‍ സന്ദര്‍ശന വിസ കാലാവധി ക‍ഴിഞ്ഞാല്‍ രാജ്യത്ത് തുടരുന്നവര്‍ക്ക് രാജ്യം വിടാന്‍ ഔട്ട് പാസ് നിര്‍ബന്ധമാക്കി. വിമാനത്താവളങ്ങളില്‍ നിന്നോ , കര അതിര്‍ത്തി പോയിന്റുകളിലെ എമിഗ്രേഷന്‍ ഓഫീസുകളില്‍ നിന്നോ ഒൗട്ട് പാസൊ, ലീവ് പെര്‍മിറ്റൊ വാങ്ങണമെന്നാണ് നിര്‍ദ്ദേശം. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സിലെ കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വിമാനത്താവളങ്ങൾക്ക് പുറമെ അല്‍ അവീര്‍ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും ഔട്ട് പാസ് നേടാമെന്നും അധികൃതര്‍ വ്യക്തമാക്കി. വിസാ കാലാവധി കഴിഞ്ഞ ശേഷം അധികമായി രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും പിഴ അടയ്ക്കേണ്ടതുണ്ട്. പി‍ഴയ്ക്ക് പുറമെ ഔട്ട് പാസിനായും നിശ്ചിത തുക അടയ്ക്കേണ്ടിയും വരും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ നടപടികള്‍ ആരംഭിച്ചതെന്ന് ട്രാവല്‍ ഏജന്‍സികളും പറയുന്നു.

ക‍ഴിഞ്ഞ ദിവസങ്ങളില്‍ കാലാവധി ക‍ഴിഞ്ഞ വിസയുമായി വിമാനത്താവളത്തിലെത്തിയ പലര്‍ക്കും ഔട്ട്‍ പാസിനായി അധിക പണം നല്‍കേണ്ടിവന്നു. 200 മുതല്‍ 300 ദിര്‍ഹം വരെയാണ് ഈടാക്കിയത്. സന്ദര്‍ശക വിസകള്‍ക്ക് വിസാ കാലാവധി അവസാനിക്കുന്ന തീയ്യതി മുതല്‍ സാധാരണ 10 ദിവസമാണ് ഗ്രേസ് പീരിഡ് ലഭിക്കുക. ഔട്ട് പാസ് വാങ്ങുന്ന സന്ദര്‍ശകര്‍ രാജ്യം വിട്ടിരിക്കണമെന്നും വ്യവസ്ഥയുണ്ട്. അല്ലാത്തപക്ഷം ഇവര്‍ക്ക് താമസ വിസയ്ക്ക് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...