ലോകത്തിലെ ഏറ്റവും വലിയ പുസ്തകവിൽപന മേളയായ ബിഗ് ബാഡ് വുൾഫിന്റെ അഞ്ചാം പതിപ്പിന് ദുബായിൽ തുടക്കമായി. മാർച്ച് ഒന്നുമുതൽ മേളയ്ക്ക് തുടക്കമായി. മാർച്ച് 10 വരെ ദിവസവും രാവിലെ 10 മുതൽ അർദ്ധരാത്രി 12 വരെ പുസ്തകങ്ങൾ വാങ്ങിക്കാൻ അവസരമുണ്ടാകും.
ദുബായ് സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജിലാണ് മേള അരങ്ങേറുന്നത്. ബെസ്റ്റ് സെല്ലറുകൾ, ജീവചരിത്രങ്ങൾ, ഗ്രാഫിക് നോവലുകൾ, പാചകപുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, ക്ലാസിക്കുകൾ, സ്വയം സഹായം, സയൻസ് ഫിക്ഷൻ, കലയും കരകൗശലവും, ചരിത്രം, തുടങ്ങി രണ്ട് ദശലക്ഷത്തിലധികം പുസ്തകങ്ങൾ ലഭ്യമാണ്.
ബിസിനസ്സ് പുസ്‌തകങ്ങളും മറ്റും, കൂടാതെ അറബിക് പുസ്‌തകങ്ങളുടെ വിശാലമായ ശ്രേണിയും ബിഗ് ബാഡ് വുൾഫിലുണ്ട്. 75 ശതമാനം വരെ കിഴിവോടെയാണ് വിൽപ്പന.