ദുബായ്-ഷാർജ ജലഗതാഗത സർവീസുകൾ, ഓഗസ്റ്റ് 4ന് പുനരാരംഭിക്കുമെന്ന് ആർടിഎ 

Date:

Share post:

ദുബായ്-ഷാർജ ജലഗതാഗത സർവീസുകൾ ഓഗസ്റ്റ് നാല് മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ) അറിയിച്ചു. ദുബായ് ഫെറി വഴിയുള്ള സമുദ്ര ഗതാഗത ലെയ്നിന്റെ പ്രവർത്തനമാണ് വീണ്ടും ആരംഭിക്കുന്നതെന്നും ആർടിഎ അറിയിച്ചു.

തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം എട്ട് യാത്രകളാണ് നടത്തുക. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളി മുതൽ ഞായർ വരെ ആറ് യാത്രകളും ഉണ്ടാവും. ദുബായിയെ ഇതര എമിറേറ്റുകളുമായി ബന്ധിക്കുന്ന ആദ്യത്തെ മറൈൻ സർവീസാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ദുബായിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനുമിടയിലാണ് ഈ സർവീസ് നടക്കുന്നത്. ദുബായ്-ഷാർജ യാത്രാ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ സർവീസ് ആരംഭിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അൽ ഗുബൈബ സ്റ്റേഷനും ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനുമിടയിലെ യാത്രയ്ക്ക് 35 മിനിറ്റാണ് ദൈർഘ്യമുള്ളത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ രണ്ട് സർവീസുകളാണ് ഉണ്ടാവുക. ഷാർജയിൽ നിന്ന് രാവിലെ ഏഴ് മണിക്കും 8.30നും ദുബായിൽ നിന്ന് 7.45നുമാണ് സർവീസ് ആരംഭിക്കുക. വൈകിട്ട് 4.45നും 6.15നും ഷാർജയിൽ നിന്ന് രണ്ട് സർവീസുകൾ കൂടി ഉണ്ടാവും.

ദുബായിൽ നിന്ന് വൈകിട്ട് നാല് മണിക്കും, 5.30 നും, 7 മണിക്കുമായി മൂന്ന് സർവീസുകൾ ഉണ്ടാവും. വാരാന്ത്യ ദിനങ്ങളായ വെള്ളി മുതല്‍ ഞായർ വരെ ആറ് യാത്രകൾ ആണ് ഉള്ളത്. ഉച്ചയ്ക്ക് രണ്ട്മണിക്കും വൈകിട്ട് നാല് മണിക്കും, ആറ് മണിക്കും സമയങ്ങളിൽ ഷാർജയിൽ നിന്ന് യാത്ര പുറപ്പെടും. കൂടാതെ ദുബായിൽ നിന്ന് വൈകിട്ട് മൂന്ന് മണിക്കും, അഞ്ചു മണിക്കും, എട്ട് മണിക്കുമാണ് സർവീസ്. ഒരു യാത്രയ്ക്ക് സില്‍വർ ക്ലാസിന് 15 ദിർഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഗോൾഡ് ക്ലാസ്സിന് 25 ദിർഹവുമാണ് നിരക്ക്. ശാരീരിക വൈകല്യമുള്ളവർക്കും അഞ്ച് വയസ്സിന് താഴെയുള്ളവർക്കും യാത്ര സൗജന്യമായിരിക്കും. നോൽ കാർഡ് വഴിയും ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റ് https://marine.rta.ae.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...