അവധി ആഘോഷിക്കാൻ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട നഗരമായി ദുബായ്. പാരീസിനെ പിന്നിലാക്കിയാണ് അവധി ആഘോഷിക്കാൻ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്ന നഗരമായി ദുബായ് മാറിയത്. പ്രീമിയർ ഇൻ
പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിൽ 21 രാജ്യങ്ങളിൽ നിന്നുള്ളവരാണ് തങ്ങൾ അവധിക്കാലം ആഘോഷിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായ് തെരഞ്ഞെടുക്കപ്പെട്ടത്.
ദുബായ്ക്ക് തൊട്ട് പിന്നിൽ പാരീസ് ആണ്. 16 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവധിക്കാലം ചെലവഴിക്കാൻ താത്പര്യം സിറ്റി ഓഫ് ലവ് എന്നറിയപ്പെടുന്ന പാരീസ് ആണ്. ബെൽജിയം, ഇറ്റലി, നെതർലാൻഡ്സ്, പോർച്ചുഗൽ എന്നീ രാജ്യക്കാരുടെ സെർച്ച് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനത്താണ് പാരീസ്.
അവധിക്കാലം ചെലവിടാനായി ഏറ്റവുമധികം പേർ ദുബായ് തെരഞ്ഞെടുക്കുമ്പോൾ,
യുഎഇയിൽ താമസിക്കുന്നവർ ലണ്ടനിൽ പോകാനാണ് കൂടുതൽ താൽപ്പര്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, കെനിയ, നൈജീരിയ, ഇന്ത്യ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ ജനങ്ങൾ സന്ദർശിക്കാനാഗ്രഹിച്ച് ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞെടുത്തതും ദുബായ് തന്നെ. ജനപ്രിയ രാജ്യങ്ങളുടെ ലിസ്റ്റിൽ ദുബായ്, പാരീസ്, ബോസ്റ്റൺ, മാഡ്രിഡ്, സിംഗപ്പൂർ, ലണ്ടൻ, കേപ് ടൗൺ, ആംസ്റ്റർഡാം, കോപ്പൻഹേഗൻ ബ്യൂണസ് അയേഴ്സ് എന്നിങ്ങനെയാണ് നഗരങ്ങളുടെ സ്ഥാനം.