2024-2030 ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയുടെ സ്ട്രാറ്റജിക് പ്ലാന്‍ അംഗീകരിച്ച് ആർടിഎയുടെ ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനും ഡയറക്ടർ ജനറലുമായ മാറ്റർ അൽ തായർ അധ്യക്ഷനായ ഉന്നത കമ്മിറ്റി.
ആവശ്യമായ സേവനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ലഭ്യമാക്കുന്ന 20 മിനിറ്റ് സിറ്റി എന്ന പദ്ധതിയ്ക്കാണ് ദുബായ് ഗതാഗത വകുപ്പ് അംഗീകാരം നല്‍കിയത്. ഗതാഗത മേഖലയിലെ അഞ്ചു പ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് പ്ലാന്‍ മുന്‍ഗണന നല്‍കുന്നത്. ദുബായ് നഗരത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്ന പ്രധാന ലക്ഷ്യം. “യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നിർദേശപ്രകാരമാണ് ആർടിഎ ഈ തന്ത്രപരമായ പദ്ധതി വികസിപ്പിച്ചത്.
20 മിനിറ്റ് ദൈര്‍ഘ്യത്തില്‍ നടക്കാനും സൈക്കിളില്‍ എത്താനും സാധിക്കുന്ന ദൂരത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. 80 ശതമാനം സേവനങ്ങള്‍ അതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുക. ഗതാഗത സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുക. ഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുക. സ്മാര്‍ട്ട് പദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് അതിലൂടെ ലക്ഷ്യം വെക്കുന്നത്.