ദുബായിലെ മെട്രോയിലോ ട്രാമിലോ യാത്രചെയ്യുന്നവർക്ക് മടക്കി വയ്ക്കാവുന്ന ഇ-സ്‌കൂട്ടര്‍ കൂടെ കൊണ്ടുപോകാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ നിരോധനം നീക്കിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. പുതിയതായി പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ് ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഇളവ് നൽകിയത്.
‘നിങ്ങളുടെ ഇ-സ്‌കൂട്ടര്‍ മടക്കി നിയുക്ത സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കുക, സ്റ്റേഷനുകള്‍ക്കുള്ളില്‍ ഒരിക്കലും അവ ഇ-സ്‌കൂട്ടര്‍ ഓടിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളുമുണ്ട്. മെട്രോയിലും ട്രാമിലും യാത്രചെയ്യുന്ന നിരവധിപ്പേർക്ക് ആശ്വാസമാകുന്നതാണ് ഗതാഗത വകുപ്പിൻ്റെ തീരുമാനം.
കഴിഞ്ഞ മാർച്ചിൽ നടപ്പാക്കിയ നിരോധനത്തിലാണ് ഇപ്പോൾ ഇളവ് അനുവദിച്ചത്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നിരോധനം എന്നായിരുന്നു വിശദീകരണം. ആര്‍ടിഎയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc