ദുബായിലെ ഇന്റേണൽ റോഡുകൾക്ക് പേരിടുന്നതിൽ ഇനി മുതൽ പുതിയ മാനദണ്ഡം പിന്തുടരുമെന്ന് ദുബായ് റോഡ് നെയിമിംഗ് കമ്മിറ്റി അറിയിച്ചു. റോഡുകൾ തിരിച്ചറിയാൻ പേരുകളും നമ്പറുകളും സംയോജിപ്പിച്ചാണ് പുതിയ രീതി. അതിനാൽ വാഹനമോടിക്കുന്നവർക്കും സന്ദർശകർക്കും നാവിഗേഷൻ എളുപ്പമാക്കുന്നു.
ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലും ദുബായ് റോഡ് നെയിമിംഗ് കമ്മിറ്റി ചെയർമാനുമായ ദാവൂദ് അൽ ഹജ്രിയാണ് പുതിയ സംവിധാനത്തെക്കുറിച്ച് വ്യക്തമാക്കിയത്.
സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ അൽ ഖവാനീജ് 2 ഏരിയയിലെ റോഡുകൾക്ക് പേരിട്ടു. പ്രാദേശിക മരങ്ങളിൽ നിന്നും പൂക്കളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ സ്ട്രീറ്റ് പേരുകൾ, അൽ ഗാഫ് സ്ട്രീറ്റ് പോലുള്ളവ, പ്രാദേശികമായി കാണപ്പെടുന്ന ഏറ്റവും പ്രശസ്തമായ വൃക്ഷങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. അതുപോലെ, പ്രദേശത്തെ മറ്റ് സ്ട്രീറ്റുകൾക്ക് അൽ സിദ്ർ, ബാസിൽ, അൽ ഫാഗി, അൽ സമർ, അൽ ഷാരിഷ് എന്നിങ്ങനെ പേരുകൾ ഇട്ടു.