യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെയ് ഒന്നിനാണ് കുഞ്ഞ് രാജകുമാരിയ്ക്ക് ജന്മം നൽകിയത്. രാജകുടുംബത്തിലേക്കുള്ള കുഞ്ഞതിഥിയുടെ വരവ് രാജകുടുംബാംഗങ്ങൾ ആഘോഷമാക്കിയിരുന്നു. ഷെയ്ഖ മഹ്‌റ ബിൻത് മന ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് കുഞ്ഞ് രാജകുമാരിയുടെ പേര്.
കുഞ്ഞ് ഷെയ്ഖ മഹ്‌റയെ നെഞ്ചോടുചേർത്തുവെച്ച രാജകുമാരിയുടെ ആശുപത്രി ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
‘എല്ലായ്പ്പോഴും ഓർമയിൽ സൂക്ഷിക്കാൻ’ എന്നാണ് കുഞ്ഞു മഹ്റയെ നെഞ്ചോടുചേർത്തുള്ള ചിത്രത്തിനൊപ്പം രാജകുമാരി കുറിച്ചിരിക്കുന്നത്. ഡോക്ടർക്കും ആശുപത്രി അധികൃതർക്കും രാജകുമാരി നന്ദിയും അറിയിച്ചു. കഴിഞ്ഞ വർഷമാണ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂം- ഷെയ്ഖ മഹ്‌റ രാജകീയ വിവാഹം നടന്നത്.
https://www.instagram.com/p/C6i-bK-Rr_6/?utm_source=ig_embed&ig_rid=9d7a1566-e9ca-4b35-b4b0-5ccba08427a4&img_index=1