സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ് മേധാവി. എമിറേറ്റിൻ്റെ സുരക്ഷിതത്ത്വത്തെ അവഗണിക്കുന്ന് വീഡിയോകളും മറ്റും ഒഴിവാക്കണമെന്ന് നിർദ്ദേശം. കൂടുതൽ ലൈക്കുകളും മറ്റും നേടാനുളള ശ്രമത്തിൻ്റെ ഭാഗമായി തയ്യാറാക്കുന്ന വീഡിയോകൾ ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം.
ചിലർ ടിക് ടോക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ചില അക്കൗണ്ടുകൽ ഫോൺ, വാലറ്റ് എന്നിവ തനിച്ചാകുന്നതും, കാറും വീടിൻ്റെ മുൻവാതിലും ലോക്ക് ചെയ്യാതെ സുരക്ഷിതത്വത്തെപറ്റി പ്രശംസിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയാണ് നിർദ്ദേശം. ഷോപ്പിംഗ് സെൻ്ററുകളിലും പൊതു സ്ഥലങ്ങളിൽ സ്വകാര്യ വസ്തുക്കൾ പ്രദർശിപ്പിക്കുകയോ വീടുകളും കാറുകളും സുരക്ഷിതമാക്കാതെ വിടുകയോ ചെയ്യരുതെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ ജമാൽ അൽ ജല്ലാഫ് ഉപദേശിച്ചു.
ഇത്തരം പ്രവർത്തികൾ സുരക്ഷയെ അവഗണിക്കുന്നതാണെന്നും സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയർത്തുന്നതും കുറ്റം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പൊലീസ് മേധാവി പറഞ്ഞു. എമിറേറ്റ് നൽകിവരുന്ന സുരക്ഷയെ കാണിക്കാൻ തെറ്റായ മാർഗങ്ങൾ സ്വീകരിക്കരുതെന്നാണ് നിർദ്ദേശം.