കാറിൽ നിന്നും കളഞ്ഞുകിട്ടിയ പണം പൊലീസിന് കൈമാറി; പാക് പൗരനെ ആദരിച്ച് ദുബായ് പൊലീസ്

Date:

Share post:

കാറിൽ നിന്നും കളഞ്ഞുകിട്ടിയ പണം പൊലീസിന് കൈമാറിയ പാക് പൗരനെ ദുബായ് പൊലീസ് ആദരിച്ചു. യാത്രക്കാരൻ കാറിൽ മറന്നുവെച്ച 101,000 ദിർഹം (27,500 ഡോളർ) പോലീസിന് കൈമാറിയ പാക്കിസ്ഥാൻ പൗരൻ മുഹമ്മദ് സുഫിയാൻ റിയാദിനെ (28) ആണ് ദുബായ് പോലീസ് ആദരിച്ചത്.

ദുബായിലെ ഒരു ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുഹമ്മദ് സുഫിയാൻ റിയാദ്. മെയ് 23 ന് ഒരു യാത്രക്കാരനെ അയാൾ അവശ്യപ്പെട്ടിടത്ത് ഇറക്കിവിട്ട ശേഷം വാഹനം ഓടിച്ചുപോവുകയായിരുന്ന റിയാദ് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് കാറിൽ പണം അടങ്ങിയ പാക്കറ്റ് കണ്ടത്. ഉടൻ തന്നെ അൽ ബർഷ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ പണം പൊലീസിന് കൈമാറുകയായിരുന്നു.

യുവാവിന്റെ സത്യസന്ധതയെയും സന്മനസിനെയും ദുബായ് പൊലീസ് അഭിനന്ദിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗ് മജീദ് അൽ സുവൈദിയാണ് റിയാദിനെ ആദരിച്ചത്. റിയാദിന്റെ സത്യസന്ധതയിൽ അഭിമാനിക്കുന്നതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...