വരുന്നൂ ‘ഫീമെയിൽ ബുർജ് ഖലീഫ’

Date:

Share post:

മാളിൽ കൂടി ഇലക്ട്രിക് കാറുകളിൽ സഞ്ചരിച്ച് ഷോപ്പിം​ഗ് നടത്തിയാലോ? ​ദുബായിൽ അങ്ങനെ ഒരു അവസരം വന്നു ചേരുകയാണ്. ഉപഭോക്താക്കൾക്ക് ഇലക്ട്രിക് കാറുകളിൽ സഞ്ചരിക്കാൻ ‘ഫീമെയിൽ ബുർജ് ഖലീഫ’ എന്ന പുതിയ മാൾ പദ്ധതിയിടുകയാണ് ദുബായ്.

ദുബായ് ക്രീക്ക് ഹാർബറിലാകും അത്തരമൊരു മാൾ പണികഴിപ്പിക്കുന്നത്. ഷാർജ എൻ്റർപ്രണർഷിപ്പ് ഫെസ്റ്റിവൽ (SEF) 2024-ൽ ഇമാറിൻ്റെയും നൂണിൻ്റെയും സ്ഥാപകൻ മുഹമ്മദ് അലബ്ബാറാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

“ഇത് ആദ്യമായാണ് കാറുകൾക്ക് ഒരു മാളിൽ പ്രവേശിക്കുന്നതിന് അവസരം ഒരുങ്ങാൻ പോകുന്നത്, അതിനാൽ ഇത് വളരെ സവിശേഷമായ പ്രോജക്ടാകും ‘ഫീമെയിൽ ബുർജ് ഖലീഫ” എന്നാണ് മുഹമ്മദ് അലബ്ബാർ കൂട്ടിച്ചേർത്തു. അടുത്ത രണ്ട് മാസത്തിനുള്ളിൽ ടവറിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുമെന്നും ബുർജ് ഖലീഫയുടെ ‘സ്ത്രീ’ പതിപ്പായിട്ടാണ് ക്രീക്ക് ടവറിനെ കമ്പനി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ആറ് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായിരിക്കും മാൾ ഒരുങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...