ജനവാസ കേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പുതിയ ‘നിശബ്ദ റഡാറുകൾ’ സ്ഥാപിക്കുമെന്ന് ദുബായ് പൊലീസ്. അമിതവേഗത ഒഴിവാക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങി ശരിയായ സുരക്ഷാ സമ്പ്രദായങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം.
ഒരാൾ താമസിക്കുന്ന ചുറ്റുപാടുകളിലും നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം പെരുമാറ്റ പിഴകൾ നൽകുന്നതിന് മുമ്പ് എപ്പോഴും രണ്ടുതവണ പരിശോധിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
സീറ്റ് ബെൽറ്റ് ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും, ഡ്രൈവിങ്ങിനിടെ കൈയിൽ പിടിക്കുന്ന ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളുമാണ് ലഭിക്കുക.പരമ്പരാഗത റഡാറുകൾ പോലെ ഫ്ലാഷ് ചെയ്യാത്ത ഉപകരണങ്ങളായതുകൊണ്ടാണ് ‘സൈലൻ്റ് റഡാർ ‘ എന്ന് വി ളിക്കുന്നതെന്നും ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി സൽമ മുഹമ്മദ് റാഷിദ് അൽമറി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc