ഹെസ്സ സ്ട്രീറ്റിന്റെ നവീകരണത്തിനായി 689 ദശലക്ഷം ദിർഹത്തിന്റെ പദ്ധതിയുമായി ദുബായ് ആർ‌ടി‌എ

Date:

Share post:

ഹെസ്സ സ്ട്രീറ്റിന്റെ നവീകരണത്തിനായി 689 ദശലക്ഷം ദിർഹത്തിന്റെ കരാർ നൽകി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) .

ഓരോ ദിശയിലും മണിക്കൂറിൽ 8,000 വാഹനങ്ങൾ ഉൾക്കൊള്ളുന്ന പാതകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തുന്നതാണ് പദ്ധതി. 13.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക് നിർമിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

ദുബായിലെ മൂന്ന് പ്രധാന ഹൈവേകളായ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലമാണ് ഹെസ്സ സ്ട്രീറ്റ്. ന്യൂ ദുബായിലെ അൽ ബർഷ, ജെവിസി, അൽ സുഫൂഹ്, ദുബായ് സ്‌പോർട്‌സ് സിറ്റി തുടങ്ങിയ ജനപ്രിയ കമ്മ്യൂണിറ്റികളെയും ഇത് ബന്ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...