ദുബായ് മുനിസിപ്പാലിറ്റി ഹെൽത്ത് ആൻ്റ് സേഫ്റ്റി വീക്ക് പരിപാടിക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ഏപ്രിൽ 28ന് ആഘോഷിക്കുന്ന വേൾഡ് വർക്ക്‌പ്ലേസ് ഹെൽത്ത് ആൻ്റ് സേഫ്റ്റി ഡേയോട് അനുബന്ധിച്ചാണ് ഹെൽത്ത് ആൻ്റ് സേഫ്റ്റി വീക്ക് പരിപാടി.
എല്ലാവർക്കും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ആരോഗ്യം, സുരക്ഷ എന്നീ മേഖലകളിലെ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു. നിലവിൽ, ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി കൺട്രോൾ പ്രോഗ്രാം, എൻവയോൺമെൻ്റൽ ഹെൽത്ത് കൺട്രോൾ പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങളിലൂടെ മുനിസിപ്പാലിറ്റി പൊതു സുരക്ഷയ്ക്ക് നേതൃത്വം നൽകുന്നു.
തൊഴിൽപരമായ ആരോഗ്യ സുരക്ഷാ ചട്ടക്കൂടുകൾ ഉൾക്കൊള്ളുന്ന സംയോജിത പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ വേദിയാണ് ഒരാഴ്ച നീളുന്ന പരിപാടിയെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെൻ്റ് ആക്ടിംഗ് സിഇഒ ഡോ.നസീം റാഫി പറഞ്ഞു.