മഴയ്ക്ക് പിന്നാലെ ന​ഗരം ക്ലീനാക്കി: ദുബായ് പോലീസിനൊപ്പം ചേർന്ന് 200-ലധികം സന്നദ്ധപ്രവർത്തകർ

Date:

Share post:

ന​ഗര സൗന്ദര്യവത്ക്കരണത്തിൽ അതീവ ശ്രദ്ധകേന്ദ്രീകരിക്കുന്ന ദുബായ് ഒരു മഴ വന്നുപോയപ്പോഴേക്കും സർവ്വ സജ്ജീകരണവുമായി നിരത്തിലിറങ്ങി. ഏപ്രിൽ 16 ന് രാജ്യത്ത് പെയ്ത കനത്ത മഴയിൽ നിന്ന് ദുബായ് ന​ഗരത്തെ വൃത്തിയാക്കാൻ മുതിർന്ന പൗരന്മാർ ഉൾപ്പെടെ 200-ലധികം സന്നദ്ധപ്രവർത്തകരാണ് ദുബായ് പോലീസിനൊപ്പം ചേർന്നത്.

അതുപോലെ തന്നെ ബുധനാഴ്ച (മെയ് 1) പെയ്തിറങ്ങിയ മഴയെ തുടർന്ന് ​ന​ഗരത്തിലുണ്ടായ അഴുക്കുകൾ നീക്കി ന​ഗരത്തെ വൃത്തിയാക്കാൻ ഈ സന്നദ്ധപ്രവർത്തകർ വന്നെത്തി. ദുബായ് പോലീസ് സംഘടിപ്പിച്ച ‘ആൻ ഹവർ ഫോർ ദുബായ്’ എന്ന സംരംഭത്തിലാണ് ദുബായ് പോലീസ് ജീവനക്കാരും കമ്മ്യൂണിറ്റി അംഗങ്ങളും അടങ്ങുന്ന സന്നദ്ധ സംഘങ്ങൾ പങ്കെടുത്തത്.

പൊതു ഇടങ്ങളുടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യം. മഴയ്ക്ക് മുൻപ് ന​ഗരം എങ്ങനെയിരുന്നോ അത് അങ്ങനെ തന്നെയാക്കി മാറ്റി ഈ സന്നദ്ധപ്രവർത്തകർ. പ്രായഭേദമെന്യേ ആണ് തങ്ങളുടെ ന​ഗരത്തിനായി സന്നദ്ധത അറിയിച്ച് ഓരോ ആൾക്കാരും രം​ഗത്തെത്തിയത്. ഏതൊരു ന​ഗരത്തിനും മാത്യകയാക്കാവുന്ന ഒന്നാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...