മെയ് 1 ബുധനാഴ്ചയും മെയ് 2 വ്യാഴാഴ്ചയും പ്രവർത്തന സമയം നീട്ടുന്നതായി ദുബായ് മെട്രോ. യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥാ പ്രവചനത്തിന് മുന്നോടിയായാണ് ദുബായ് മെട്രോയുടെ ഈ തീരുമാനം. ഇതനുസരിച്ച് ദുബായ് മെട്രോ അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 വരെ (അടുത്ത ദിവസം) പ്രവർത്തിക്കും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതിനാണ് ദുബായ് മെട്രോയുടെ പ്രവർത്തന സമയം നീട്ടിയിരിക്കുന്നത്. ട്രെയിനുകൾ സെൻ്റർപോയിൻ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടും, എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ, എയർപോർട്ട് ടെർമിനൽ 1 സ്റ്റേഷൻ, എയർപോർട്ട് ടെർമിനൽ 3 സ്റ്റേഷൻ, ജിജിഐസിഒ സ്റ്റേഷൻ എന്നിവിടങ്ങളിൽ മാത്രമേ സ്റ്റോപ്പുണ്ടാകൂ എന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എക്‌സിൽ പോസ്റ്റുചെയ്‌തു.
യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പ് നോൽ കാർഡുകളിൽ മിനിമം ബാലൻസ് 15 ദിർഹം ഉണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മെട്രോയിൽ നിന്ന് ഇറങ്ങിയ ശേഷം യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിന് അതോറിറ്റി സെൻ്റർപോയിൻ്റിലും GGICO സ്റ്റേഷനുകളിലും ടാക്സികൾ നൽകിയിട്ടുണ്ട്.
بهدف تسهيل تنقلكم من وإلى مطار دبي الدولي، تعلمكم #هيئة_الطرق_و_المواصلات عن تمديد ساعات عمل #مترو_دبي يومي الأربعاء والخميس 1 و 2 مايو 2024، من الساعة 12:00 منتصف الليل إلى الساعة 5:00 صباح اليوم التالي، مع العلم بأن القطارات ستنطلق من محطة سنتربوينت وستتوقف في المحطات التالية… pic.twitter.com/65ohOh57Ff
— RTA (@rta_dubai) May 1, 2024