പുതുവർഷ ദിനത്തിൽ ദുബായ് ജബൽ അലി ക്ഷേത്രത്തിൽ എത്തിയത് 40,000 തീർത്ഥാടകർ

Date:

Share post:

പുതുവർഷ ദിനത്തിൽ ദുബായ് ജബൽ അലി ക്ഷേത്രത്തിൽ എത്തിയത് 40,000 തീർത്ഥാടകർ. മുൻവർഷത്തെ അപേക്ഷിച്ച് 12,000-ത്തിലധികം ഭക്തരാണ് ‌ഈ പുതുവത്സരദിനത്തിൽ എത്തിയത്.

“കഴിഞ്ഞ വർഷം ഏകദേശം 28,000 മുതൽ 29,000 വരെ ആളുകളാണ് എത്തിയത്. ഈ വർഷം, ക്ഷേത്രത്തിലേക്ക് 10,000 മുതൽ 12,000 വരെ ആളുകൾ അധികമായി എത്തിയതോടെ ഭക്തരുടെ തിരക്ക് ഗണ്യമായി വർദ്ധിച്ചുവെന്ന് ജബൽ അലിയിലെ ഹിന്ദു ടെമ്പിൾ ദുബായ് ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തി പറഞ്ഞു“.

ബാച്ചിലർ ക്യൂ, ഫാമിലി ക്യൂ, 80 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ, വികലാംഗർ (പിഒഡികൾ), ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർ എന്നിവരെ ഉൾക്കൊള്ളുന്ന ഒരു വലിയ കുടുംബ ക്യൂ എന്നിങ്ങനെ വ്യത്യസ്ത ക്യൂകൾ ഏർപ്പെടുത്തിയാണ് തീർത്ഥാടകർക്കായി സു​ഗമമായ സൗകര്യങ്ങൽ ക്ഷേത്ര അധികൃതർ ചെയ്തു കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....