63ന്റെ നിറവിൽ ദുബായ് രാജ്യാന്തര വിമാനത്താവളം

Date:

Share post:

63 വയസ്സിന്റെ നിറവിൽ ദുബായ് രാജ്യാന്തര വിമാനത്താവളം. ലോകത്തിന്റെ നെറുകയിലേക്ക്‌ ഉയർന്ന വിമാനത്താവളത്തിന്റെ ചരിത്രം ലോക രാജ്യങ്ങൾക്ക് പ്രചോദനം നൽകുന്നതാണ്. 1960 സെപ്റ്റംബർ 30ന് ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ലബനൻ എയർലൈൻസിന്റെ മിഡിൽഈസ്റ്റ് വിമാനമാണ് ദുബായ് വിമാനത്താവളത്തിൽ കന്നിപ്പറക്കൽ നടത്തിയത്. ഈ ചരിത്ര നിമിഷം കാണാൻ കാറിലും ബസിലും കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമായി എത്തിയത് 3000 പേരാണ്.

അതേസമയം അന്നത്തെ ചെറിയ എയർപോർട്ടിൽ നിന്ന് ഇന്നു വിമാനത്താവളങ്ങളുടെ ആസ്ഥാന കേന്ദ്രമായി ദുബായ് മാറിയിരിക്കുകയാണ്. മരുഭൂമിയുടെ മധ്യത്തിൽ ചെറിയ സൗകര്യങ്ങളിൽ തുടങ്ങിയ വിമാനത്താവളം നാൾക്കുനാൾ നവീന സൗകര്യങ്ങളോടെ വളർന്നു. 1966ൽ രാത്രി വിമാനം ഇറങ്ങാനുള്ള സംവിധാനമായി. നിരീക്ഷണ ടവറോടു കൂടി മൂന്ന് നില കെട്ടിടം അന്നത്തെ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം തുറന്നു.

1970ൽ യാത്രക്കാരുടെ എണ്ണം 5.24 ലക്ഷമായി ഉയർന്നു. 1997ൽ ദുബായ് എയർപോർട്ട് വൻകിട വിമാനത്താവളങ്ങളുടെ ക്ലബ്ബിൽ രാജ്യാന്തര പദവിയിലെത്തുകയും ചെയ്തു. കൂടാതെ ജനപ്പെരുപ്പം കൊണ്ട് കുതിക്കുന്ന 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ആറാമതെത്തുകയും ചെയ്തു. വിമാനത്താവളം ആരംഭിച്ച് ഒരു വർഷത്തിനകം 1961ൽ 42,852 പേർ എത്തി. പിന്നീടുള്ള ഓരോ വർഷവും യാത്രക്കാർ വർധിച്ചു വന്നു. പിന്നീട് 2019 ആയപ്പോഴേക്കും വർഷത്തിൽ 8.6 കോടിയിലേറെ പേർ എത്തി. യാത്രക്കാരുടെ വർധനവ് അനുസരിച്ച് ലോകോത്തര സൗകര്യം ഒരുക്കിയാണ് ദുബായ് ആഗോള ജനതയെ വരവേൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...