പുതുവർഷ ആഘോഷത്തിനായി കാത്തിരിക്കുകയാണ് ദുബായിലെ ഗ്ലോബൽ വില്ലേജ്. എല്ലായിടത്തും ഒറ്റതവണ കരിമരുന്ന് കലാപ്രകടനത്തോടെ പുതുവർഷ ആഘോഷം കഴിയും. എന്നാൽ ഗ്ലോബൽ വില്ലേജിൽ ഏഴ് തവണയാണ് ഒറ്റരാത്രി കൊണ്ട് പുതുവർഷം പിറക്കുന്നത്. ലോകമെമ്പാടുമുള്ള പുതുവർഷം ഗ്ലോബർ വില്ലേജ് ആഘോഷമാക്കുകയാണ്.
ഏഴ് രാജ്യങ്ങളിലെ വ്യത്യസ്ത സമയ മേഖലകളെ ആശ്രയിച്ച് ഏഴ് അർദ്ധരാത്രികളെ അടയാളപ്പെടുത്തുന്നതിനാൽ ഏഴ് തവണ ആഘോഷം നടക്കും. ചൈന മുതൽ തുർക്കി വരെ, രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെ ഓരോ മണിക്കൂറിലും വ്യത്യസ്തമായ പുതുവത്സര ആഘോഷങ്ങൾ ആസ്വദിക്കാൻ അതിഥികളെ ഗ്ലോബൽ വില്ലേജ് ക്ഷണിക്കുകയാണ്. ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ വൈകുന്നേരം 4 മണിക്ക് തുറക്കും, പ്രവർത്തന സമയം ഡിസംബർ 30 ന് പുലർച്ചെ 1 വരെയും ഡിസംബർ 31 വരെ പുലർച്ചെ 2 വരെയും നീട്ടി.
വെടിക്കെട്ട് ഷെഡ്യൂൾ രാജ്യം സമയം എന്ന ക്രമത്തിൽ
ചൈന – രാത്രി 8 മണി
തായ്ലൻഡ് – രാത്രി 9 മണി
ബംഗ്ലാദേശ് -രാത്രി 10 മണി
ഇന്ത്യ -രാത്രി 10.30
പാകിസ്ഥാൻ രാത്രി- 11
യുഎഇ -12 മണി
തുർക്കി -1 മണി