അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 സംയോജിത വാണിജ്യ പ്രതിനിധി ഓഫീസുകൾ സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. ദേശീയ കമ്പനികളെ ആഗോളവൽക്കരിക്കുക, ആഗോള നിക്ഷേപം ആകർഷിക്കുക, ആഗോള ബിസിനസ് ലൈനുകളിലേക്ക് പുതിയ വിപണികൾ ചേർക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ദുബായ് ചേംബേഴ്സിന്റെ ഭാഗമായാകും 50 വാണിജ്യ ഓഫീസുകളുടേയും ശൃംഖല പ്രവര്‍ത്തിക്കുക. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും. കമ്മനികൾക്ക് ലോജിസ്റ്റിക്കല്‍ പിന്തുണയും നല്‍കും. പുതിയ വിപണികളും തുറക്കും. ഇതുവഴി നിക്ഷേപകരെ ആകർഷിക്കാനും ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക അന്തരീക്ഷം കെട്ടിപ്പടുക്കുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ദുബായിയെ ഒരു അന്താരാഷ്ട്ര വ്യാപാര കേന്ദ്രമായി മാറ്റുകയെന്നത്. എമിറേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കും സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കുന്ന നൂതന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ഭരണാധികാരികൾ. ഏതാനും വർഷങ്ങൾക്കകം സമ്പദ്‌വ്യവസ്ഥ ഇരട്ടിയിലധികം വളരുമെന്നും ശൈഖ് ഹമദാന്‍ വ്യക്തമാക്കി.