എമിറേറ്റിലെ താഴ്ന്ന വരുമാനക്കാരായ എമിറാത്തി കുടുംബങ്ങൾക്ക് ഫയർ അലേർട്ട് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സഹായമെത്തിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ. 30 മില്യൺ ദിർഹത്തിൻ്റെ (8.17 മില്യൺ ഡോളർ) പദ്ധതിയാണ് ആരംഭിച്ചത്. തീപിടിത്തമുണ്ടായാൽ വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയും പദ്ധതിയിലുണ്ട്.
ദുബായ് സിവിൽ ഡിഫൻസ് വെള്ളിയാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. അഗ്നിശമന സേനയും മുൻകൂർ മുന്നറിയിപ്പ് സംവിധാനവും സ്ഥാപിക്കും. ദുബായിൽ തീപിടിത്തം തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഏറ്റവും പുതിയ നടപടിയാണിത്.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾക്ക് അഗ്നി സുരക്ഷാ മുന്നറിയിപ്പ് നൽകുന്നതിന് ദുബായ് സിവിൽ ഡിഫൻസ് അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു തുടങ്ങിയന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ് വർഷത്തെ തീപിടുത്തത്തിൻ്റെ ഡാറ്റ വിശകലനം ചെയ്യാനും തീരുമാനമായി.
തീപിടിത്തം എങ്ങനെ, എപ്പോൾ, എവിടെയാണ് ഏറ്റവും കൂടുതൽ സംഭവിക്കുന്നതെന്ന് നിർണ്ണയിക്കാൻ അതോറിറ്റി നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ തീപിടുത്തങ്ങൾ രേഖപ്പെടുത്തിയ ‘റെഡ് സോണുകളിൽ’ പ്രത്യേക പരിശോധനകൾ നടക്കും.
2022-ൽ 3,000-ലധികം സംഭവങ്ങളോട് സിവിൽ ഡിഫൻസ് ടീമുകൾ പ്രതികരിച്ചത്. 2,169 കെട്ടിട തീപിടിത്തങ്ങൾ ഉണ്ടായി.എന്നാൽ 2021-ലെ 2,090-ൽ നിന്ന് 3 ശതമാനവും 2020-ൽ രേഖപ്പെടുത്തിയ 1,968-നേക്കാൾ 10 ശതമാനം കൂടുതലും ലഭ്യമായെന്നാണ് കണക്ക്.