മിന്നൽ പണിമുടക്കുമായി നടന്ന് എയർ ഇന്ത്യയ്ക്ക് ഉണ്ടായത് കോടികളുടെ നഷ്ടമാണ്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ച് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഗ്രൂപ്പ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൊയ്തത് കോടികളാണ്.
എമിറേറ്റ്സ് ഗ്രൂപ്പ് 2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും ശക്തമായ സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്.
ഗ്രൂപ്പിന്റെ മൊത്തം ലാഭം 18.7 ബില്യൺ ദിർഹമാണ്, കഴിഞ്ഞ വർഷത്തെ 10.9 ബില്യൺ ദിർഹം ലാഭവുമായി താരതമ്യപ്പെടുത്തുമ്പോൾ 71 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി റെക്കോർഡ് ലാഭം നേടിയപ്പോൾ ജീവനക്കാരെ മറന്നില്ല അധികൃതർ.
എമിറേറ്റ്സ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് നൽകുന്നത്. ജീവനക്കാർക്ക് അവരുടെ മെയ് മാസത്തെ ശമ്പളത്തോടൊപ്പം ബോണസ് ലഭിക്കും.