ജബൽ അലി മറൈൻ സംരക്ഷണകേന്ദ്രത്തിൽ 4,500 കണ്ടൽത്തൈകൾ നടാൻ പദ്ധതി

Date:

Share post:

ദുബായ് ജബൽ അലി മറൈൻ സംരക്ഷണകേന്ദ്രത്തിൽ 4,500 കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കാനൊരുങ്ങി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (ദീവ). എമിറേറ്റ്സ് മറൈൻ എൻവയോൺമെന്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. 2030-ഓടെ രാജ്യത്ത് 10 കോടി കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കാനും കണ്ടൽക്കാടുകളുടെ സുസ്ഥിരത വർധിപ്പിക്കാനുമുള്ള ദേശീയ സംരംഭത്തിന് അനുസരിച്ചാണ് തീരുമാനം.

കഴിഞ്ഞവർഷം ദീവയുടെ നേതൃത്വത്തിൽ ജബൽ അലി മറൈൻ സംരക്ഷണ കേന്ദ്രത്തിൽ 5,500-ലേറെ കണ്ടൽത്തൈകൾ നട്ടിരുന്നു. യുഎഇ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിർദേശപ്രകാരം 1970-കൾ മുതലാണ് രാജ്യത്ത് കണ്ടൽത്തൈകൾ വെച്ചുപിടിപ്പിക്കാൻ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...