കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേ പദ്ധതിയുമായി ദുബായ് രംഗത്ത്. 93 പദ്ധതിയാണ് പ്രഖ്യാപിച്ചത്. വിഷന്‍ 2040ന് അനുസൃതമായി താമസക്കാരെ കാൽനടയായോ സൈക്കിളിലോ 20 മിനിറ്റിനുള്ളിൽ ദൈനംദിന ആവശ്യങ്ങളും ലക്ഷ്യസ്ഥാനങ്ങളും എത്തിക്കുന്നതാണ് പദ്ധതി. ‘ദി ലൂപ്പ്’ എന്നാണ് ഹൈവേയുടെ പേര്.
മൂന്ന് ദശലക്ഷത്തിലധികം നിവാസികളെ പ്രധാന സേവന മേഖലകളിലേക്കും സ്ഥലങ്ങളിലേക്കും മിനിറ്റുകൾക്കുള്ളിൽ കാല്‍നടയായൊ സൈക്കിളിലൊ എത്തിക്കുന്നതാണ് പദ്ധതി. സൈക്ലിംഗിനും നടത്തത്തിനും വേണ്ടി ലോകത്തിലെ ഏറ്റവും മികച്ച ഒരു “പുതിയ മാനദണ്ഡം” സൃഷ്ടിക്കുകയെന്നതും ദുബായുടെ ലക്ഷ്യമാണ്. നിലവിൽ ഗവേഷണ-വികസന ഘട്ടത്തിലാണ് പദ്ധതിയെന്നും അധികൃതര്‍ സൂചിപ്പിച്ചു.
ഫ്യൂച്ചറിസ്റ്റിക് ഹൈവേ എന്ന പരിഗണയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
നടത്തവും സൈക്ലിംഗും പ്രാഥമിക ഗതാഗത മാർഗ്ഗമാക്കുന്ന കാലാവസ്ഥാ നിയന്ത്രിത അന്തരീക്ഷം പ്രദാനം ചെയ്യുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. 2040-ഓടെ 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു നഗരമായി മാറുക എന്ന ദുബായിയുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ആശയം.