ഒഴിവാക്കിയത് 1.8 കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികൾ: വൻവിജയമായി ‘ദുബായ് കാൻ’ കുടിവെള്ള പദ്ധതി

Date:

Share post:

പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം കുറയ്ക്കുന്ന എന്ന ലക്ഷ്യവുമായാണ് ദുബായ് കാൻ പദ്ധതി ആരംഭിച്ചത്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറച്ച് പരിസ്ഥിതിസൗഹൃദ ബദൽസംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാൻ പദ്ധതി വൻവിജയത്തിലാണ് എത്തിയിരിക്കുന്നത്.

നഗരത്തിന്റെ വിവിധയിടങ്ങളിലുള്ള 58 കുടിവെള്ള സ്റ്റേഷനുകളിലൂടെയാണ് നിലവിൽ സൗജന്യമായി കുടിവെള്ളം നൽകുന്നത്. ബീച്ചുകൾ, പാർക്കുകൾ, ഷോപ്പിങ് മാളുകൾ, പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് കുടിവെള്ളസ്റ്റേഷനുകൾ സ്ഥാപിച്ചത്.

പദ്ധതിയിലൂടെ ദുബായ് ഒഴിവാക്കിയത് 1.8 കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികളാണ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരിയിലാണ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പ് (ഡി.ഇ.ടി.) പദ്ധതിക്ക് തുടക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...