മഴക്കാലമായാൽ റോഡിലും വീടിലുമെല്ലാം വെള്ളം ആധിപത്യം സൃഷ്ടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. കനത്ത മഴ മൂലം വെള്ളപ്പൊക്കമുണ്ടായാൽ ചുറ്റുമുള്ളതൊന്നും പിന്നെ കാണാൻ പറ്റില്ല. മഴ തോർന്നാൽ തകർന്ന വീടുകൾ വീണ്ടും പണിത് ഉയർത്തേണ്ട ആശങ്കയിലായിരിക്കും പലരും. ഇപ്പോഴിതാ വെള്ളപ്പൊക്കം തടയാൻ 112 മില്യൺ ദിർഹംത്തിന്റെ ക്രീക്ക് പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി.
50 വർഷത്തിലധികമായി വിവിധ തരത്തിലുള്ള വെല്ലുവിളികളെ അതിജീവിച്ച ദുബായ് ക്രീക്ക് മതിലുകൾ അറ്റകുറ്റപ്പണികൾ നടത്തി പുനർനിർമ്മിക്കുന്നതാണ് പുതിയ പദ്ധതി. ഈ കഠിനമായ കാലാവസ്ഥയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയുകയും വാണിജ്യ ഗതാഗതത്തിനുള്ള തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. 112 മില്യൺ ദിർഹം ചെലവ് വരുന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ ഈ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.
ദുബായ് ക്രീക്കിൻ്റെ ദെയ്റ ഭാഗത്തുകൂടിയുള്ള 2.1 കിലോമീറ്റർ ദൈർഘ്യം പുനഃസ്ഥാപിക്കുന്നതാണ് പ്രാരംഭ ഘട്ടം. സൈറ്റിനെ ഒന്നിലധികം വിഭാഗങ്ങളായി വിഭജിക്കും. തടസ്സമില്ലാത്ത ഡോക്കിംഗ് ട്രാഫിക് ഉറപ്പാക്കുന്നതിന് ഓരോ സെഗ്മെന്റും തുടർച്ചയായി പാറ്റേൺ ചെയ്യും. രണ്ടാം ഘട്ടത്തിൽ ബർ ദുബായ് ഭാഗത്ത് 2.3 കിലോമീറ്റർ നീളത്തിലായിരിക്കും ഉണ്ടാകുക. സുരക്ഷിതമായ നാവിഗേഷൻ സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി 200 ആങ്കറുകൾ ക്രീക്കിൽ സ്ഥാപിക്കുകയും ചെയ്യും.