കണ്ടൻ്റ് ക്രിയേറ്റർ അവാർഡ് പ്രഖ്യാപിച്ച് ദുബായ്. കണ്ടൻ്റ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റാണ് ഒരു ദശലക്ഷം ഡോളർ സമ്മാനമായി നൽകുന്ന അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചത്. നവംബർ 30 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
സമൂഹത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നതും നല്ല ഉള്ളടക്കം സൃഷ്ടിക്കുന്നതുമായ അപേക്ഷകരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വിജയിയെ ദുബായിലെ ന്യൂ മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന 2025 ജനുവരി 11 മുതൽ 13 വരെ നടക്കുന്ന 1 ബില്യൺ ഫോളോവേഴ്സ് ഉച്ചകോടിയുടെ സമാപന ചടങ്ങിൽ വെച്ചാണ് പ്രഖ്യാപിക്കുക.
അവാർഡിനായി അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ളവർ 1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് വെബ്സൈറ്റ് (www.1billionsummit.com) വഴിയാണ് അപേക്ഷിക്കേണ്ടത്. അവാർഡിനുള്ള അപേക്ഷകർ സമർപ്പിക്കുമ്പോൾ അവരുടെ പ്രോജക്റ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടുത്തണം.