സർക്കാർ സ്ഥാപനങ്ങളിൽ ചീഫ് എഐ ഓഫീസർമാർ നിർബന്ധം, ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിൻ്റ് പുറത്തിറക്കി ഷെയ്ഖ് ഹംദാൻ 

Date:

Share post:

ഇനി യുഎഇയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എഐ ഓഫീസർമാർ നിർബന്ധം. യുഎഇയിൽ സാമ്പത്തിക ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും ഡിജിറ്റൽ സൊല്യൂഷനുകൾ സ്വീകരിക്കാനും ലക്ഷ്യമിടുന്ന വാർഷിക പദ്ധതിയായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായുള്ള ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിൻ്റ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ തിങ്കളാഴ്ച പുറത്തിറക്കി.

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ചീഫ് എഐ ഓഫീസർമാരെ നിയമിക്കുന്നതാണ് പ്രാരംഭ ഘട്ടത്തിലുള്ള ആദ്യ ബാച്ച് പ്രോജക്ടുകൾ. ഒരു പുതിയ എഐ കമ്പനി ലൈസൻസ് അവതരിപ്പിക്കുന്നതിനൊപ്പം ഡാറ്റാ സെൻ്ററുകളെ ആകർഷിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള ഒരു സമഗ്ര പരിപാടിയും ഇതിനോടൊപ്പം അവതരിപ്പിക്കും.

നഗരത്തിൻ്റെ എഐ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്കൂളുകളിലും എഐ പ്രോത്സാഹിപ്പിക്കും. മാത്രമല്ല, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനായി പ്രത്യേക ഇൻകുബേറ്ററുകളും ക്യാമ്പസുകളും നഗരത്തിൽ ആരംഭിക്കുന്നുമുണ്ട്. ഡിജിറ്റൽ പരിവർത്തനത്തിൽ നിന്ന് ദുബായുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 100 ബില്യൺ ദിർഹം ചേർക്കും. കൂടാതെ, സാമ്പത്തിക ഉൽപ്പാദനക്ഷമത 50 ശതമാനം വർധിപ്പിച്ചും ദുബായുടെ സാമ്പത്തിക അജണ്ട D33 ൻ്റെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....